ബംഗളൂരുവിനെ എറിഞ്ഞ് വീഴ്ത്തി; പഞ്ചാബിന് തകര്‍പ്പന്‍ ജയം

ബംഗളൂരു: മഴയയെത്തുടര്‍ത്ത് വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ബംഗളൂരുവിനെ തകര്‍ത്ത് പഞ്ചാബ്. ബംഗളൂരു ഉയര്‍ത്തിയ 96 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 11 പന്ത് ബാക്കി നില്‍ക്കേ മറികടന്നു. അഞ്ച് വിക്കറ്റിനാണ് പഞ്ചാബിന്റെ ജയം.

അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത നെഹാല്‍ വധേരയാണ് പഞ്ചാബിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്.മഴയെത്തുടര്‍ന്ന് 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ശ്രേയസ് അയ്യരുടെ തീരുമാനം ശരിവക്കും വിധമായിരുന്നു പഞ്ചാബ് ബൗളര്‍മാരുടെ പ്രകടനം. അര്‍ഷദീപ് സിങ്ങും, യുസ്വേന്ദ്ര ചഹലും, മാര്‍ക്കോ യാന്‍സനും, ഹര്‍പ്രീത് ബ്രാറും ചേര്‍ന്ന് ബംഗളൂരു ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചു. എട്ട് ബാറ്റര്‍മാരാണ് ബംഗളൂരു നിരയില്‍ രണ്ടക്കം കാണാതെ കൂടാരം കയറിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡാണ് ബംഗളൂരുവിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഡേവിഡ് 26 പന്തില്‍ അര്‍ധ സെഞ്ച്വറി കുറിച്ചു.

മറുപടി ബാറ്റിങ്ങില്‍ പഞ്ചാബ് തുടക്കത്തില്‍ ഒന്ന് പതറിയെങ്കിലും അവസാന ഓവറുകളില്‍ നെഹാല്‍ വധേര പഞ്ചാബിനെ വിജയ രഥത്തിലേറ്റി. മൂന്ന് സിക്സും മൂന്ന് ഫോറും സഹിതം 19 പന്തില്‍ 33 റണ്‍സുമായി വധേര പുറത്താവാതെ നിന്നു. 7 കളികളില്‍ നിന്ന് 5 ജയവുമായി 10 പോയിന്റോടെയാണ് പഞ്ചാബ് രണ്ടാം സ്ഥാനത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!