കോട്ടയത്ത് ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട്  പേർ മരിച്ചു

കോട്ടയം : എം സി റോഡിൽ കോട്ടയം നാട്ടകം പോളിടെക്നിക് കോളജിന് മുന്നിൽ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട്  പേർ മരിച്ചു.  അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ജീപ്പ് ഡ്രൈവർ   തൊടുപുഴ മണക്കാട് സ്വദേശിയാണ് മരിച്ച ഒരാൾ എന്നാണ് ലഭിച്ച വിവരം. മരിച്ച മറ്റൊരാൾ തമിഴ്നാട് സ്വദേശിയാണ്. വാഹനത്തിലുണ്ടായിരുന്ന രണ്ട് അസം സ്വദേശികളെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാംഗ്ലൂരിൽ നിന്നും പള്ളത്തേയ്ക്ക് വരികയായിരുന്ന വി ആർ എൽ ലോജിസ്റ്റിക്ക്സിൻ്റെ ലോറി ആണ് അപകടത്തിൽപ്പെട്ടത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ എം സി റോഡിൽ നാട്ടകം പോളി ടെക്നിക് കോളജിന് മുന്നിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ലോറിയിൽ ദിശ തെറ്റി കയറി വന്ന ജീപ്പ് ഇടിക്കുകയായിരുന്നു . ലോറിയുടെ മുന്നിൽ ഇടിച്ച് ജീപ്പിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. ഓടിക്കുടിയ നാട്ടുകാർ ചേർന്ന് ജീപ്പ് വെട്ടിപ്പൊളിച്ചാണ് ജീപ്പിലെ യാത്രക്കാരെ പുറത്ത് എടുത്തത്. ഇൻ്റീരിയർ വർക്ക് എടുത്ത് ജോലി ചെയ്യുന്ന ജീവനക്കാരാണ് ജീപ്പിനുള്ളിൽ ഉണ്ടായിരുന്നതെന്നാണ് വിവരം.

അപകടത്തെ തുടർന്ന് റോഡിൽ കുടുങ്ങിയ ലോറിയും ജീപ്പും ക്രെയിൻ ഉപയോഗിച്ചാണ് റോഡിൽ നിന്ന് നീക്കിയത്. റോഡിൽ വീണ ഓയിലും ഡീസലും കോട്ടയം യൂണിറ്റിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം കഴുകി വൃത്തിയാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!