എരുമേലി പുത്തൻവീടിന് സമീപം അയ്യപ്പൻ കാവിൽ വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്നവിധി

കോട്ടയം : എരുമേലി പുത്തൻവീടിന് സമീപം അയ്യപ്പൻ കാവിൽ വാപുരസ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് പ്രശ്‌നവിധി. ശബരിമല തീർഥാടനത്തിന്റെ ഭാഗമായ എരുമേലി പുത്തൻകാവിനു സമീപം അയ്യപ്പൻകാവിൽ ജ്യോതിഷ പണ്ഡിതൻ ഇരിങ്ങാലക്കുട പദ്‌മനാഭ ശർമയുടെ നേതൃത്വത്തിൽ നടത്തിയ അഷ്ടമംഗല ദേവപ്രശ്ന ചിന്തയിലാണ് ക്ഷേത്രം പണിത് വാപുര സ്വാമിയെ പ്രതിഷ്ഠിക്കണമെന്ന് അഭിപ്രായപ്പെട്ടത്.

അയ്യപ്പസ്വാമിയുടെ പരിചാരക ദേവൻമാ രിൽ പ്രധാനിയായ വാപുരസ്വാമിക്ക് ക്ഷേത്ര നിർമാണം നടത്തി ആരാധിക്കേണ്ടതാ ണന്നും പ്രധാന ദൈവജ്ഞൻ അഭിപ്രായപ്പെട്ടു.

ജ്യോതിഷ പണ്ഡിതൻമാരായ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി, തൃക്കുന്നപ്പുഴ ഉദയകുമാർ, മറ്റം ജയകൃഷ്ണൻ, അരീക്കുളങ്ങര സുരേഷ് പണിക്കർ, പുതുവാമന ഹരി നമ്പൂതിരി, ശ്രീനാഥ് വടകര, ദേവീദാസൻ കണ്ണൂർ, മോഹൻ കെ . വേദ്കുമാർ, വേണുഗോപാൽ മാള, കൃഷ്ണമേനോൻ, രാമവർമ, മണ്ണൂർ വിശ്വനാഥപ്പണിക്കർ, ബാലസുബ്രഹ്മണ്യം തുടങ്ങിയവരാണ് പ്രശ്ന‌ത്തിൽ പങ്കെടുത്തത്.

കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന പ്രസിഡൻ്റ് മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന പ്രശ്‌നപൂജയോടെയാണ് ദേവപ്രശ്‌ന ചിന്തയ്ക്ക് തുടക്കമായത്.

കേന്ദ്രമന്ത്രി സുരേഷ് ഗോപി ചടങ്ങിന് ഭദ്രദീപം കൊളുത്തി. വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷൻ വിജി തമ്പി, മാർഗദർശ മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സദ്‌സ്വരൂപാനന്ദ സ്വാമി, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, ബദരിനാഥ് മുൻ റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി, ശബരിമല ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ സ്വാമി, സ്വാമി അയ്യപ്പദാസ്, മുൻ ഗോവ ഗവർണർ കുമ്മനം രാജശേഖരൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് രാമൻ നായർ, മുൻ മാളികപ്പുറം മേൽശാന്തി പുതുമന മനു നമ്പൂതിരി, ആർഎസ്എസ് മുതിർന്ന പ്രചാരകൻ സേതുമാധവൻ, പ്രാന്ത പ്രചാരകൻ വിനോദ്, വിശ്വൻ പാപ്പാ, എ. ഗോപാലകൃഷ്ണൻ, എ.ആർ.മോഹൻ, രജത് സ്വാമി പളനി, സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, വാസ്തുവിദഗ്‌ധൻ മനോജ് നായർ, ആർക്കിടെക്‌ട്‌ പ്രശാന്ത് ജി.സുരേഷ് കുമാർ, സന്ദീപ് സേനൻ, ബ്രഹ്മചാരി ഭാർഗവറാം, താന്ത്രികാചാര്യൻ സതീശ് ഭട്ടതിരി, പറവൂർ ജ്യോതിസ്, ശരത് ഹരിദാസ്, കാലടി കൃഷ്ണൻ നമ്പൂതിരി, പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ് തുടങ്ങി വിവിധ ഹൈന്ദവസംഘടനാ നേതാക്കളും ആചാര്യൻമാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!