റോഡിൽ വാഹനം നിർത്തിയതിന് ചൊല്ലിയുള്ള തർക്കം കലാശിച്ചത് കത്തിക്കുത്തിൽ;  യുവാവിന്റെ നില…

പാലക്കാട് : റോഡിൽ വാഹനം നിർത്തിയതിന് ചൊല്ലിയുള്ള തർക്കത്തിനിടയിൽ പാലക്കാട് യുവാവിന് കുത്തേറ്റു. പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്.

പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികിൽ സന്ദീപ് ബൈക്ക് നിർത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് പുതുക്കോട് കളിയംകാട് സ്വദേശി സുജിത്ത് വാഹനം ചവിട്ടി വീഴ്ത്തി. തർക്കത്തിനിടെ സന്ദീപിനെ സുജിത്ത് കുട്ടംകുളത്ത് വച്ച് കത്തി കൊണ്ട്കുത്തി വീഴ്ത്തുകയായിരുന്നു. സന്ദീപിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാലക്കാട് കുഴൽമന്ദം പൊലീസ് സംഭവത്തിൽ കേസെടുത്തു. സുജിത്തിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!