ഹൃദയാഘാതം; ചെറുവള്ളി ദേവീക്ഷേത്രത്തിലെ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ സർവേയർ മരിച്ചു

കോട്ടയം: പൊൻകുന്നം ചെറുവള്ളി ദേവീക്ഷേത്ര ഭൂമിയിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് ടീമിലെ ഹെഡ് സർവേയർ ഹൃദയാഘാതം മൂലം മരിച്ചു. ഡെപ്യൂട്ടേഷനിൽ ബോർഡിൽ പ്രവർത്തിച്ചുവരികയായിരുന്ന
തിരുവനന്തപുരം ഉതിയറമൂല കാട്ടായിക്കോണം പടിഞ്ഞാറ്റേതിൽ ആർ. സുരേഷ്‌കുമാർ(50) ആണ് മരിച്ചത്.

ദേവസ്വംബോർഡിന്റെ ഭൂമിയിൽ രണ്ട് വ്യക്തികളുടെ കൈയേറ്റം സർവേ നടത്തി നേരത്തെ കണ്ടെത്തിയിരുന്നു. നോട്ടീസ് നൽകിയിട്ടും ഇവർ സ്വയം ഒഴിയാത്തതിനാൽ തിങ്കളാഴ്ച രാവിലെ ഒഴിപ്പിക്കാനായി എത്തിയ സംഘത്തിലെ അംഗമായിരുന്നു സുരേഷ്‌കുമാർ.
ക്ഷേത്രദർശനത്തിന് ശേഷം മതിലിന് പുറത്തിറങ്ങിയ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെ ടുകയായിരുന്നു. ഉടനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ; വി.സന്ധ്യ. മക്കൾ: ഗൗരി സുരേഷ്, ഗൗരവ് സുരേഷ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!