പ്രമുഖ സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദിന് ദാരുണാന്ത്യം;  മരണത്തിലേക്ക് നയിച്ചത്…

മഞ്ചേരി : പ്രമുഖ വ്ലോഗർ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശി ജുനൈദ്(30) ആണ് മരിച്ചത്. ജുനൈദ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തലയുടെ പിൻഭാഗത്താണ് പരുക്കേറ്റത്. ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്.

മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.റോഡരികിൽ രക്തം വാർന്ന് കിടക്കുന്നതായി ബസുകാർ ആണ് ആദ്യം കണ്ടത്. വഴിക്കടവിൽ നിന്നും മഞ്ചേരി ഭാഗത്തേക്ക് വരുന്നതിനിടെയാണ് അപകടം നടന്നത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!