കെഎസ്‍യു- എസ്എഫ്ഐ സംഘർഷം, വളഞ്ഞിട്ട് തല്ലി; കാലിക്കറ്റ് സർവകലാശാല കലോത്സവം നിർത്തിവച്ചു

തൃശൂർ: കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിനിടെ കെഎസ്‍യു- എസ്എഫ്ഐ സംഘർഷം. പ്രവർത്തകർ ഏറ്റുമുട്ടിയതോടെ കലോത്സവം തടസപ്പെട്ടു. മാള ഹോളി ഗ്രേസ് കോളജിലാണ് ഇത്തവണ ഡി സോൺ അരങ്ങേറുന്നത്.


കെഎസ്‍യു ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിനു പിന്നിലെന്നു എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐയാണ് ആക്രമിച്ചതെന്നു കെഎസ്‍യുവും ആരോപിച്ചു.  സംഭവത്തിൽ 20 ഓളം പ്രവർത്തകർക്ക് പരിക്കേറ്റു. സ്കിറ്റ് മത്സരത്തിനു പിന്നാലെയാണ് സംഘർഷം.

പൊലീസെത്തി ലാത്തി വീശിയതോടെയാണ് സംഘർഷം അയഞ്ഞത്. സംഘർഷത്തെ തുടർന്നു കലോത്സവം നിർത്തി വച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!