വൻ തീപ്പിടുത്തം.. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മലയിൽ…

പത്തനംതിട്ട  : അടൂർ കണ്ടാളഞ്ചിറയിൽ വൻ തീപ്പിടുത്തം.സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള മലയിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. തീയണക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുകയാണ്.
തീപ്പിടുത്തം ഉണ്ടായ പ്രദേശത്തേക്ക് വാഹനങ്ങൾക്ക് എത്തിച്ചേരാൻ സാധിച്ചിട്ടില്ല.

അടൂർ ഫയർ ഫോഴ്സ് യൂണിറ്റ് ആണ് ഇപ്പോൾ തീയണക്കാനുള്ള ശ്രമം തുടരുന്നത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് നിലവിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

തീ അണയ്ക്കാനായി മാവേലിക്കര, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റുകളുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട ജില്ലാ കളക്ടർ ഉടൻ സ്ഥലം സന്ദർശിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!