പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : പോക്സോ കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
ജസ്റ്റിസ് ബി.ഗിരീഷ് ആണ് ജാമ്യാപേക്ഷ തള്ളിയത്.

കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോഴിക്കോട് കസബ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്‌തത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തെങ്കിലും നടനെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നില്ല. കൂട്ടിക്കല്‍ ജയചന്ദ്രൻ ഒളിവിലാണെന്നായിരുന്നു പൊലീസിന്റെ വിശദീകരണം.

അന്വേഷണം തുടരുന്നതിനിടെ ജയചന്ദ്രൻ കോഴിക്കോട് പോക്സോ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടർന്ന് മുൻ‌കൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂണ്‍ എട്ടിന് കോഴിക്കോട് നഗരത്തിലെ ഒരു വീട്ടില്‍വെച്ച്‌ നാലരവയസുകാരിയെ പീഡിപ്പിച്ചെന്നായിരുന്നു പരാതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!