.പത്തനംതിട്ട: മണ്ഡലം മഹോത്സവം സമാപിക്കാറായതോടെ ഇത്തവണയും ഉയർന്ന വരുമാനം പ്രതീക്ഷിച്ച് ദേവസ്വം ബോർഡ്. ഇക്കുറി മൊത്തം വരുമാനം 300 കോടി രൂപ കവിയുമെന്നാണ് വിലയിരുത്തൽ.
കോവിഡ് പ്രതിസന്ധി കാരണം വരുമാനത്തിൽ ഗണ്യമായ ഇടിവ് നേരിട്ടിരുന്നു. ഇത്തവണ ഈ പ്രതിസന്ധിയിൽ നിന്നും കരകയറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.
ദേവസ്വം ബോർഡിന്റെ മുഴുവൻ ജീവനക്കാർക്കും ശമ്പളം കൊടുക്കുന്നതിനും, മറ്റു ക്ഷേത്രങ്ങളിലെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും പുറമേ, വിവിധ വികസന പദ്ധതികൾ നടപ്പാക്കാനും ഈ വരുമാനം കൊണ്ട് കഴിയും.
കഴിഞ്ഞ വർഷം 403 കോടി രൂപയായിരുന്നു വരുമാനം. കോവിഡ് കാലത്ത് മുടങ്ങിയ 2 വർഷത്തെ കാണിക്ക തീർത്ഥാടകർ കഴിഞ്ഞ വർഷം ഒന്നിച്ച് സമർപ്പിച്ചതോടെയാണ് റെക്കോർഡ് വരുമാനം നേടാൻ കഴിഞ്ഞത്. ഇത്തവണ 16 ലക്ഷത്തോളം തീർത്ഥാടകരുടെ എണ്ണം കുറഞ്ഞതിനാൽ, 300 കോടി രൂപയോളമാണ് വരുമാനം പ്രതീക്ഷിക്കുന്നത്.