പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണതോണി എത്തി. ഇന്നലെ വൈകിട്ട് കാട്ടൂർ ക്ഷേത്രത്തില്‍ നിന്നാണ് മങ്ങാട്ട് ഭട്ടതിരി തോണിയില്‍ പുറപ്പെട്ടത്.
ക്ഷേത്ര കടവില്‍ ആചാരപരമായി തോണിയെ സ്വീകരിച്ചതിന് ശേഷം തിരുവോണ സദ്യ ഒരുക്കാനുള്ള നടപടികള്‍ തുടങ്ങി. നിരവധി പേരാണ് ചെറിയ മഴയ്ക്കിടയിലും ആറന്മുളയില്‍ എത്തിയിരിക്കുന്നത്. വഞ്ചിപ്പാട്ടുമൊക്കെയായി ആവേശത്തിലാണ് ജനങ്ങൾ. തിരുവോണം പ്രമാണിച്ച് ഗുരുവായൂരില്‍ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ശബരിമലയിൽ പ്രത്യേക ചടങ്ങുകള്‍ക്കൊപ്പം ഓണസദ്യയും നടക്കും.
അതേസമയം, ഓണം സ്പെഷ്യല്‍ സർവീസുകളുമായി കെഎസ്‌ആർടിസിയും റെയില്‍വേയും രംഗത്തുണ്ട്.
