മാർ സ്ലീവാ മെഡിസിറ്റിയിൽ ഒപ്റ്റിക്കൽ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

പാലാ :  മാർ സ്ലീവാ മെഡിസിറ്റിയിൽ ഒഫ്താൽമോളജി വിഭാഗത്തോട് അനുബന്ധിച്ച് വിപുലമായ ശേഖരവുമായി ഒപ്റ്റിക്കൽസ് ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. മേഴ്സി ഒപ്റ്റിക്കൽസുമായി സഹകരിച്ചാണ് ഷോപ്പ് പ്രവർത്തിക്കുന്നത്.

 ആശുപത്രി മാനേജിംഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ ആശീർവാദത്തിന് കാർമികത്വം വഹിച്ചു. പി.ജെ.ജോസഫ് എം.എൽ.എ ഷോപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

ജില്ല പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ , കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി പൊയ്കയിൽ, വൈസ് പ്രസിഡന്റ് ആലീസ് ജോയി, ആശുപത്രി ഓപ്പറേഷൻസ്,  പ്രൊജക്ട്സ് , ലീഗൽ ആൻഡ് ലെയ്സൺ അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, എച്ച്.ആർ,നഴ്സിംഗ് ആൻഡ് അക്കാദമിക്സ് അസോസിയേറ്റ് ഡയറക്ടർ റവ.ഡോ.ജോസഫ് കരികുളം, ഫിനാൻസ് ആൻഡ് മെറ്റീരിയൽസ് അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.ഗർവാസീസ് ആനിത്തോട്ടത്തിൽ, ആയുഷ് വിഭാഗം അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട്, ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ് ആൻഡ് ഐ.ടി. അസോസിയേറ്റ് ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, മേഴ്സി ഒപ്റ്റിക്കൽസ് പ്രൊപ്രൈറ്റർ പോൾസൺ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

ഉന്നത ഗുണനിലവാരമുള്ള കണ്ണടകൾ ഇവിടെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രമുഖ കമ്പനികളുടെ ലെൻസുകൾക്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!