ഇന്ത്യ- നൈജീരിയ ബന്ധം ദൃഢം; സഹകരണം വര്‍ദ്ധിപ്പിക്കും; നൈജീരിയൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

അബുജ : നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. അബുജയില്‍ പ്രസിഡന്റിന്റെ വസതിയിലാരുന്നു കൂടിക്കാഴ്ച.

ആചാരപരമായ ഗംഭീര വരവേല്‍പ്പ് നല്‍കിയാണ് പ്രധാനമന്ത്രിയെ നൈജീരിയൻ പ്രസിഡന്റ് സ്വീകരിച്ചത്. ത്രിരാഷ്‌ട്ര സന്ദർശനത്തിന്റെ ആദ്യഘട്ടത്തിലാണ് പ്രധാനമന്ത്രി നൈജീരിയയിലെത്തിയത്.

ഇന്ത്യയും നൈജീരിയയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നതിനൊപ്പം ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വിഷയങ്ങളും നേതാക്കള്‍ ചർച്ച ചെയ്തു. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ഉടമ്ബടികളില്‍ ഒപ്പുവയ്‌ക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!