തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബ്രീത്ത് ഫ്രീ ക്ലിനിക്കോടുകൂടി ശിശുദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ നവംബർ 14 മുതൽ 16 വരെ  മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യങ് ഫിയസ്റ്റാ ശിശുദിനാഘോഷങ്ങൾക്ക് തുടക്കമായി.

ടി എം എം അഡ്മിനിസ്ട്രേറ്റർ  ജോർജ്ജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ടി എം എം പീഡിയാട്രിക് വിഭാഗം മേധാവി ഡോ. രാകേഷ് ജോൺ ശിശുദിന സന്ദേശം നൽകി.

മെഡിക്കൽ ഡയറക്റ്റർ കേണൽ ഡോ. ഡെന്നിസ് അബ്രാഹം, മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ടമെന്റ് ഡയറക്റ്റർ ഡോ. അബ്രാഹം മാത്യൂസ് എന്നിവർ സംസാരിച്ചു.

കുട്ടികളിലെ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ സ്‌ക്രീനിങ്ങും പരിശോധനകളും കൗൺസിലിംഗും ഡോക്ടർ കൺസൽറ്റേഷനും  നൽകുന്ന ടി എം എം ബ്രീത്ത് ഈസി ക്ലിനിക്കിന്റെ സേവനം ഈ ദിവസങ്ങളിൽ സൗജന്യമായി ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടിപൊളി പ്ലേ സ്റ്റേഷനും പാർക്കും അനേകം ഗെയിമുകളും സമ്മാനങ്ങളും ഈ ദിവസങ്ങളിൽ കുട്ടികൾക്കായി ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!