ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു, കൊല്ലം സ്വദേശി കസ്റ്റഡിയിൽ

ബംഗളൂരു : ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു. അടൂർ സ്വദേശിനി ഗംഗ (22) യാണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗക്ക് സമീപം ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23) അറസ്റ്റിലായി. നാലുവർഷമായി കൊല്ലപ്പെട്ട ഗംഗയും ഗോകുലും അടുപ്പത്തിലായിരുന്നു വെന്നാണ് വിവരം.

ബംഗളൂരുവിൽ നഴ്സിംഗ് പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പൊലീസ് കസ്റ്റഡിയിൽ യുവാവിൻ്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!