തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താമെന്ന് സര്‍ക്കാരിന് നിയമപദേശം. തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ തുടരന്വേഷണം നടത്താമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. കോടതിയില്‍ ഹര്‍ജി നല്‍കാന്‍ അന്വേഷണ സംഘത്തിന് ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കി.
സതീഷിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ സംഘം വിചാരണക്കോടതിയെ അറിയിക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹേബും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം നടത്താന്‍ തീരുമാനമായത്.
തിരൂര്‍ സതീഷിന്റെ മൊഴി വിശദമായി രേഖപ്പെടുത്തും. നേരത്തേ കേസ് അന്വേഷിച്ച തൃശൂര്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തന്നെയാകും തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്തുക.
