എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

റവന്യൂ മന്ത്രി കെ രാജനാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറിയത്. എഡിഎമ്മായിരുന്ന നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലെന്ന് റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

തെറ്റുപറ്റിയെന്ന് നവീൻ ബാബു കളക്ടറോട് പറഞ്ഞ പരമാർശം റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കളക്ടർ നല്‍കിയ വിശദീകരണ കുറിപ്പിലാണ് പരാമർശമുള്ളത്. എന്നാല്‍ തെറ്റുപറ്റിയെന്ന നവീൻ ബാബുവിന്റെ പരാമർശം എന്ത് കാര്യത്തെ ആസ്പദമാക്കിയാണെന്നതില്‍ വ്യക്തതയില്ല. നവീൻ ബാബുവിന്റെ മരണത്തിന് ശേഷം കളക്ടർ നല്‍കിയ പ്രാഥമിക റിപ്പോർട്ടില്‍ ഇത്തരം മൊഴികളില്ലായിരുന്നു. എന്നാല്‍ പിന്നീട് നല്‍കിയ മൊഴിയാണ് വിവാദത്തില്‍ കലാശിച്ചത്.

റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മുഖ്യമന്ത്രി തുടർ നടപടി സ്വീകരിക്കും. റിപ്പോർട്ട് നേരത്തെ ചീഫ് സെക്രട്ടറി പരിശോധിച്ചിരുന്നു. നവീൻ ബാബുവിനെതിരെ വിവാദ മൊഴി നല്‍കിയ സംഭവത്തില്‍ കളക്ടറെ സ്ഥലം മാറ്റണമെന്ന ആവശ്യവും ശക്തമായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!