വിവാദങ്ങൾക്കിടെ ഇന്ന് നിയമസഭാ സമ്മേളനം…

തിരുവനന്തപുരം : വിവാദങ്ങൾക്കിടെ ഇന്ന് വീണ്ടും നിയമസഭാ സമ്മേളനം ആരംഭിക്കും.

ശബരിമലയിലെ സ്വർണ്ണപ്പാളിവിവാദം ഇന്ന് നിയമസഭയിൽ സർക്കാറിനെതിരെ ഉന്നയിക്കാൻ പ്രതിപക്ഷം. സ്വർണ്ണം കാണാതായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിനും ദേവസ്വം ബോർഡിനും ഒഴിഞ്ഞുമാറാനാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

സ്വർണ്ണം കാണാതായതിൽ സിബിഐ അന്വേഷണമാണ് യുഡിഎഫ് ആവശ്യം. നേരത്തെ പ്രശ്നം അടിയന്തിര പ്രമേയ നോട്ടീസായി വന്നപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലായ തിനാൽ ചർച്ച അനുവദിച്ചിരുന്നില്ല,

സർവ്വകലാശാല നിയമഭേദഗതി ബില്ലും ഡിജിറ്റൽ സർവ്വകലാശാല ഭേദഗതി ബില്ലും ഇന്ന് സഭയിലെത്തും. ഡിജിറ്റൽ വിസി നിയമനത്തിൽ ചാൻസലറെ ഒഴിവാക്കി അഞ്ച് അംഗ സേർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ളതാണ് ബിൽ. രണ്ട് മാസത്തിലൊരിക്കൽ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയുള്ളതാണ് സർവ്വകലാശാല നിയമഭേദഗതി ബിൽ. മുമ്പ് രാഷ്ട്രപതി തിരിച്ചയച്ച മലയാളം ഭാഷാ ബിൽ പുതുക്കി ഇന്ന് അവതരിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!