ശീമാട്ടി ഇനി പാലായിലും; ഉദ്ഘാടനം നിർവഹിച്ച് ബീനാ കണ്ണനും, മാണി സി കാപ്പനും

കോട്ടയം : ശീമാട്ടിയുടെ യുവതീയുവാക്കള്‍ക്കായുള്ള ബ്രാൻഡായ ‘ശീമാട്ടി യംഗി’ന്റെ അഞ്ചാമത്തെ ഷോറൂം കോട്ടയം പാലായില്‍ ആരംഭിച്ചു. വുമണ്‍സ് വെയർ, മെൻസ് വെയർ, കിഡ്സ് വെയർ വിഭാഗങ്ങളും വൈറ്റ് വെഡിംഗ് ഗൗണുകളുടെ എക്സ്ക്ലൂസീവ് കളക്ഷനായ ‘ദി സെലസ്റ്റും’ ഉള്‍പ്പടെ മൂന്ന് നിലകളിലായാണ് ഒരുക്കിയിട്ടുള്ളത്.

പാലാ ചെത്തിമറ്റത്താണ് ഷോറൂം സ്ഥിതി ചെയ്യുന്നത്. ‘ദി സെലസ്റ്റി’ന്റെ ഉദ്ഘാടനം മാണി സി കാപ്പൻ നിർവഹിച്ചു. എം.എല്‍.എ മാണി സി. കാപ്പന്റെയും പാലാ നഗരസഭ ചെയർമാൻ ഷാജു വി. തുരുത്തന്റെയും സാന്നിദ്ധ്യത്തില്‍ ശീമാട്ടി സി.ഇ.ഒ ബീന കണ്ണൻ ശീമാട്ടി യംഗിന്റെ ഷോറൂം ഉദ്ഘാടനം നിർവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!