പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 41കാരൻ പൊലീസ് പിടിയിൽ…

പൂച്ചാക്കൽ : പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. തേവർവട്ടം ആഞ്ഞിലിക്കാട്ട് സുജിത്തിനെ(41)യാണ് പൂച്ചാക്കൽ സി ഐ സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഇരുപതിനാണ് സംഭവം. കുട്ടിയും സഹോദരനും വീട്ടിൽ തനിച്ചായിരിക്കു മ്പോഴാണ് വീട്ടിലെത്തിയ പ്രതി പീഡന ശ്രമം നടത്തിയത്. ഈ വീട്ടിൽ ജോലിയ്ക്ക് വന്ന് പ്രതിയ്ക്ക് പരിചയമുള്ളതായും പൊലീസ് പറഞ്ഞു. 

എസ് ഐ സെന്നി, സി പി ഒമാരായ ലിജോ, വിനോയി എന്നിവരടങ്ങുന്ന പൊലീസ് സംഘമായിരുന്നു പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!