തിരുവനന്തപുരം : ശബരിമല മേൽശാന്തി ആയി തെരഞ്ഞെടുക്കപ്പെട്ട അരുൺകുമാർ നമ്പൂതിരിയ്ക്ക് അഖില തന്ത്രി പ്രചാരക് സഭ സ്വീകരണം നൽകി.
സഭ ദേശീയ ചെയർമാൻ Dr.എം.എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി പൊന്നാട അണിയിക്കുകയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.
ദേശീയ ജനറൽ സെക്രട്ടറി രാജേഷ്. കെ, സഭ കേരള സ്റ്റേറ്റ് ചെയർമാൻ ശങ്കരൻ നമ്പൂതിരി (മുൻ ശബരിമല മേൽശാന്തി ) എന്നിവരും പൊന്നാടയണിയിച്ചു. ദേശീയ ട്രഷറർ ബ്രിജേഷ് കെ.എസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രഘുനാഥ്പോറ്റി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.