കോട്ടയം: പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുറ്റിക്കൽ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ വെള്ളൂർ ഏഴാം മൈൽ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ ആയുർവേദ ക്യാമ്പ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സിജു കെ ഐസക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ രഞ്ജു കെ രാജു അധ്യക്ഷത വഹിച്ചു. മെമ്പർമാരായ സൂസൻ ഇ കുരുവിള, ജെസ്സി സാബു, ഇ.എ കുര്യാക്കോസ്, പ്രവീൺ പ്രസാദ്,വിദ്യ വി വേണു ജോമോൾ ചാക്കോ,വികസന സമിതി അംഗം ബേബിച്ചൻ കന്നുവെട്ടിയിൽ, ഡോ. ചാന്ദിനി ആർ, യോഗ പരിശീലക ഗോപിക എസ് എന്നിവർ പ്രസംഗിച്ചു. നിരവധി ആളുകൾ ക്യാമ്പിൻ്റെ സേവനം ഉപയോഗപ്പെടുത്തി.
പാമ്പാടി ഗ്രാമ പഞ്ചായത്തിന്റെയും കുറ്റിക്കൽ ഗവ.ആയുർവേദ ഡിസ്‌പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ആയുർവേദ ക്യാമ്പ് നടത്തി
