കശുവണ്ടി അഴിമതി കേസ്: എൽഡിഎഫ് പാതയിൽ യുഡിഎഫ് സർക്കാരും…

കൊച്ചി : രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത കശുവണ്ടി അഴിമതിക്കേസിൽ മുൻ എൽഡിഎഫ് സർക്കാരിന്റെ അതേ നിലപാട് ആവർത്തിച്ച് പുതിയ യുഡിഎഫ് സർക്കാരും.

കേസിൽ അഴിമതി നടന്നിട്ടില്ലെന്ന മുൻ നിലപാടിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഉറച്ചുനിന്നു. കോടതിയലക്ഷ്യം കണ്ടെത്തിയ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ ഫയൽ ചെയ്തു.

സിബിഐയുടെ കണ്ടെത്തലുകൾ തെറ്റാണെന്നും പ്രതികൾക്കെതിരെ അഴിമതി തെളിയിക്കാൻ ആവശ്യമായ തെളിവുകൾ സിബിഐയുടെ പക്കലില്ലെന്നുമാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സമർപ്പിച്ച അപ്പീലിൽ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!