ന്യൂഡൽഹി : കേരളത്തിലെ ഉപതെരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളായി.
പാലക്കാട് സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയാകും. വയനാട്ടിൽ നവ്യ ഹരിദാസും ചേലക്കരയിൽ കെ ബാലകൃഷ്ണനും ബിജെപി ഇപ്പോൾ സ്ഥാനാർത്ഥികളെ ഫ്രം
ദൽഹിയിൽ ബിജെപി പാർലമെന്ററി ബോർഡ് യോഗം ചേർന്ന ശേഷമാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.
കേരളത്തിൽ ബിജെപിക്ക് ഏറ്റവും വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. കഴിഞ്ഞ തവണ 3,859 വോട്ടുകൾക്ക് മാത്രമാണ് ഇ ശ്രീധരൻ തോറ്റത്. എന്നാൽ ഇത്തവണ യുഡിഫും എൽഡിഎഫും സ്ഥാനാർഥികളെ തീരുമാനിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിച്ചിരിക്കുന്നത്.
