44 മാസത്തെ കാലാവധി പൂർത്തിയാക്കി എ എൻ ഷംസീർ സ്പീക്കർ പദവി ഒഴിഞ്ഞു; ‘നീതി’യിൽ വികാരനിമിഷങ്ങൾ…

തിരുവനന്തപുരം : 44 മാസത്തെ നിയമസഭാ സ്പീക്കർ കാലയളവ് പൂർത്തിയാക്കി എ എൻ ഷംസീർ പദവിയിൽ നിന്ന് ഔദ്യോഗികമായി വിടവാങ്ങി. ഔദ്യോഗിക വസതിയായ ‘നീതി’യിൽ നിന്ന് അദ്ദേഹം തലശ്ശേരിയിലേക്ക് മടങ്ങി.

പദവിയൊഴിയുന്നതിനോട് അനുബന്ധിച്ച് ‘നീതി’ വസതിയിൽ വികാരഭരിതമായ നിമിഷങ്ങൾ അനുഭവപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവായ കോടിയേരി ബാലകൃഷ്ണന്റെ ചിത്രങ്ങൾ കൈവശം വെച്ചാണ് അദ്ദേഹം തലശ്ശേരിയിലേക്ക് യാത്രയായത്.

സ്പീക്കർ പദവിയിൽ നിന്ന് വിടവാങ്ങുമ്പോൾ മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഈ ഘട്ടം അവസാനിപ്പിക്കുന്നതെന്ന് പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ സഹകരിച്ച എല്ലാവർക്കും എ എൻ ഷംസീർ നന്ദി രേഖപ്പെടുത്തി.

പദവിയൊഴിഞ്ഞ ശേഷം ഇനി മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി കണ്ണൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!