നിയമസഭാ തിരഞ്ഞെടുപ്പ്: ഹരിയാനയും കശ്മീരും ആര് ഭരിക്കും ?; വോട്ടെണ്ണൽ രാവിലെ 8 മുതൽ

ന്യൂഡൽഹി : ഹരിയാന, ജമ്മുകശ്മീർ സംസ്ഥാനങ്ങൾ ആര് ഭരിക്കുമെന്ന് ഇന്നറിയാം. രണ്ട് നിയമസഭകളിലേക്കും നടന്ന തിരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ടിന് ആരംഭിക്കും.

എട്ടരയോടെ ആദ്യ ഫല സൂചനകൾ പുറത്തുവരും. പത്ത് മണിയോടെ രണ്ടിടങ്ങളിലും ചിത്രം തെളിയുമെന്നാണ് പ്രതീക്ഷ.രണ്ട് സംസ്ഥാനങ്ങളിലും 90 വീതം നിയമസഭ സീറ്റുകളാണുള്ളത്. ഒറ്റഘട്ടമായി നടന്ന ഹരിയാന തെരഞ്ഞെടുപ്പിൽ 67.90 ശതമാനം പോളിംഗും, മൂന്ന് ഘട്ടമായി നടന്ന ജമ്മുകശ്മീർ തിരഞ്ഞെടുപ്പിൽ 63.45 ശതമാനവും പോളിംഗുമാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!