കോട്ടയം : വിൽപ്പനക്കായി സൂക്ഷിച്ച മാരകമയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഹെറോയിനുമായി അന്യസംസ്ഥാന സ്വദേശിയെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി നജറൂൾ ഇസ്ലാം (32) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാത്രി സംക്രാന്തി റെയിൽവേ അടിപ്പാതയ്ക്ക് സമീപം ഹെറോയിൻ (ബ്രൗൺ ഷുഗർ ) വിൽപ്പന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഗാന്ധിനഗർ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടുന്നത്.
പരിശോധനയിൽ ഇയാളിൽ നിന്നും മൂന്ന് ഗ്രാം ഹെറോയിൻ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ശ്രീജിത്ത്, എസ്.ഐ അനുരാജ്, സി.പി.ഓ മാരായ രഞ്ജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
