കാറിടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന് രക്ഷകരായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

പൊന്‍കുന്നം: അപകടത്തിൽപ്പെട്ട് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനെ ബസില്‍ ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി.ജീവനക്കാര്‍. ബുധനാഴ്ച രാവിലെ  6.15-ന് ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം.സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. 

സ്‌കൂട്ടര്‍ യാത്രക്കാരന്‍ പെരിയാര്‍ സ്വദേശി മുത്തുവിന് അപകടത്തില്‍ പരിക്കേല്‍ക്കുകയായിരുന്നു. ഈ സമയം പൊന്‍കുന്നത്തുനിന്ന് മുണ്ടക്കയം വഴി പത്തനംതിട്ടയ്ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് നിര്‍ത്തി യാത്രക്കാരനെ ആശുപത്രിയിലെത്തി ക്കാന്‍ ജീവനക്കാര്‍ മുന്‍കൈയെടുത്തു.

ഡ്രൈവര്‍ പാലാ സ്വദേശി സോജന്‍, കണ്ടക്ടര്‍ ചേനപ്പാടി സ്വദേശി പി.പി.അന്‍സാരി എന്നിവര്‍ ചേര്‍ന്ന് മുത്തുവിനെ ബസില്‍ കയറ്റി തങ്ങള്‍ വന്ന വഴിയേ തിരിച്ച് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെത്തിച്ചു. അതിനുശേഷമാണ് യാത്ര തുടര്‍ന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!