ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് ഒന്നാം ഘട്ടത്തിൽ മികച്ച പോളിങ്ങ്. വൈകീട്ട് അഞ്ച് വരെ 58.19 ശതമാനമാണ് പോളിങ്ങാണ് രേഖപ്പെടുത്തിയത്.
തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് അവസാനിച്ചത്. ജമ്മുവിലെ ഇൻഡർവാളിലാണ് ഉയർന്ന പോളിങ്, 80.06 ശതമാനം. പാഡർ-നാഗ്സെനിയിൽ 76.80, കിഷ്ത്വാറിൽ 75.04 എന്നിങ്ങനെയാണ് മറ്റ് ഉയർന്ന ശതമാനം രേഖപ്പെടുത്തിയ മണ്ഡലങ്ങൾ.
കശ്മീർതാഴ്വരയിൽ പഹൽഗാമിാണ് ഉയർന്ന പോളിങ്. 67.86 ശതമാനം പേർ വോട്ട് ചെയ്തു. ഡി.എച്ച് പോറയിൽ 65.21ശതമാനാമാണ് പോളിങ്. പുൽവാമയിൽ നാല് മണ്ഡലങ്ങളിൽ പോളി-് ശതമാനം 50ലും താഴെയായിരുന്നു