മലയാള കലാ അക്കാദമി അഡ്വ.ജോർജ്ജ് ചാത്തമ്പടം പുരസ്ക്കാരം അയിലം ഉണ്ണികൃഷ്ണന്

കോട്ടയം: പ്രശസ്ത കാഥികനും അധ്യാപകനും അഭിഭാഷകനും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനുമായിരുന്ന അഡ്വ.ജോർജ്ജ് ചാത്തമ്പടത്തിൻ്റെ പേരിലുള്ള മലയാള കലാ അക്കാദമി 2024ലെ  പുരസ്ക്കാരത്തിന് അയിലം ഉണ്ണികൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു.

25000 രൂപയും ഫലകവുമടങ്ങുന്ന അവാർഡ് ഈ മാസം 13ന് വൈകിട്ടു
3.30 ന് കോട്ടയം പബ്ലിക് ലൈബ്രറി മിനി തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വച്ച് ഉണ്ണികൃഷ്ണന് നൽകും.

ലൈബ്രറി പ്രസിഡണ്ട് ഏബ്രഹാംഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കുന്ന ജോർജ് ചാത്തമ്പടം  അനുസ്മരണ സമ്മേളനത്തിൽ വച്ച് മലയാള കലാ അക്കാദമി ഡയറക്ടറും,ഗവ.ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജ് എം.എൽ.എ അവാർഡ് സമ്മാനിക്കും.
കോട്ടയം പബ്ലിക് ലൈബ്രറിയുടെ സഹകരണത്തോടെ നടക്കുന്ന സമ്മേളനത്തിന് മുമ്പ് 2.30 മുതൽ കാഥികൻ കവിയൂർ .എം.എൻ.  അവതരിപ്പിക്കുന്ന “രമണൻ ” എന്ന കഥാപ്രസംഗം അവതരിപ്പിക്കപ്പെടും.
പഴയിടം മുരളി, ഡോ. നടുവട്ടം സത്യശീലൻ, വി.ജി.മനീഷ് കുമാർ, വിനോദ് ചമ്പക്കര, അഞ്ചൽ ഗോപൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!