തിരുവല്ല : സംസ്ഥാനത്തെ എല്ലാ സെക്യൂരിറ്റി ജീവനക്കാർക്കും ഏപ്രിൽ മാസത്തിലെ ആദ്യ ആഴ്ചയിൽ വാർഷിക ബോണസ് നൽകണമെന്ന് സെക്യൂരിറ്റി വെൽഫെയർ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അഡ്വ. രാജേഷ് നെടുമ്പ്രം ആവശ്യപ്പെട്ടു.

ഒരു വർഷത്തിൽ 30 ദിവസമെങ്കിലും സ്വകാര്യ സെക്യൂരിറ്റി കമ്പനി കീഴിൽ ജോലി ചെയ്തിട്ടുള്ള സെക്യൂരിറ്റി ജീവനക്കാർക്ക് മാർച്ച് മാസത്തിൽ സാമ്പത്തിക വർഷം അവസാനിക്കുന്ന മുറയ്ക്ക് ബോണസിന് അർഹരാകുന്നതായതിനാൽ സംസ്ഥാനത്തിലെ എല്ലാ സെക്യൂരിറ്റി ജീവനക്കാർക്കും ബോണസ് നൽകണം.
1965 ലെ കേന്ദ്ര ബോണസ് ആക്ട് എന്ന നിയമ പ്രകാരം ഏതൊരു വിധ സ്ഥാപനത്തിൽ നേരിട്ടോ, ഏജൻസി മുഖേനയോ ജോലി ചെയ്തിട്ടുള്ളവർ ബോണസിന് അർഹരാണ് എന്ന വിഷയം ഇന്നലെ നടന്ന സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്തതായും എന്നാൽ ഇക്കാര്യത്തിൽ ചില സെക്യൂരിറ്റി സ്ഥാപന ഉടമകൾ വീഴ്ച വരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത് ചർച്ച ചെയ്യപ്പെട്ടതായും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
