രോഗിക്കൊപ്പം ആംബുലൻസിൽ പോയ യുവതിയെ ഡ്രൈവറും സഹായിയും പീഡിപ്പിച്ചു; എതിർത്തപ്പോൾ ഇറക്കി വിട്ടു , ഭർത്താവ് മരിച്ചു

ലഖ്‌നൗ : ഗുരുതരാവസ്ഥയിലായിരുന്ന ഭർത്താവുമായി ആംബുലൻസിൽ പോയ യുവതിയെ ഡ്രൈവറും സഹായിയും പീഡിപ്പിച്ചു. പീഡനത്തെ എതിർത്ത് നിലവിളിച്ചതിന് ഇരുവരെയും റോഡിലുപേക്ഷിച്ച് ആംബുലൻസ് കടന്നുകളഞ്ഞു. ഓക്സിജൻ ലഭിക്കാതെ ഭർത്താവ് മരിച്ചു. യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തു. ലഖ്‌നൗവിലെ ഗാസിപൂരിലാണ് സംഭവം.

ആരവലി മാർഗിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവിനെ ബില്ലടയ്ക്കാൻ നിവർത്തിയില്ലാതെ വീട്ടിലേക്ക് തിരിച്ചു കൊണ്ടുപാകാനാണ് ഗാസിപൂരിൽ നിന്ന് ആംബുലൻസ് വിളിച്ചത്. യവതിയുടെ സഹോദരനും ഒപ്പമുണ്ടായിരുന്നു. ഭർത്താവിനൊപ്പം പുറകിൽ ഇരിക്കാൻ അനുവദിക്കാതെ പല കാരണങ്ങൾ പറഞ്ഞ് യുവതിയെ മുൻവശത്ത് നിർബന്ധിച്ച് ഇരുത്തുകയായിരുന്നു.

എന്നാൽ യാത്രതുടങ്ങി അൽപസമയത്തിനുള്ളിൽ തന്നെ ഇരുവരും ഉപദ്രവിക്കാൻ ആരംഭിച്ചു. യുവതിയുടെ നിലവിളി കേട്ട് ഭർത്താവും സഹോദരനും പുറകിൽ നിന്ന് ഒച്ചയുണ്ടാക്കി. എന്നാൽ ഇതൊന്നും വകവെയ്ക്കാതെ ഇരുവരും യുവതിയെ ഉപദ്രവിക്കുന്നത് തുടർന്നതായും യുവതി പറഞ്ഞു.

എന്നാൽ എതിർത്തതോടെ ബസ്തിയിലെ ഛവാനി പോലീസ് സ്റ്റേഷൻ പരിധിയിൽ ആംബുലൻസ് നിർത്തി ഭർത്താവിന്റെ ഓക്സിജൻ മാസ്ക് മാറ്റുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. സഹോദരനെ മുൻവശത്തുള്ള ക്യാബിനിൽ പൂട്ടിയിട്ടു. യുവതിയുടെ കയ്യിലുണ്ടായിരുന്ന 10,000 രൂപ, കൊലുസ്, താലിമാല, ആധാർ കാർഡ്, ആശുപത്രി രേഖകൾ തുടങ്ങിയവ കൈക്കലാക്കി സഘം കടന്നു കളഞ്ഞു. സഹോദരൻ പോലീസ് ഹെൽപ്‌ലൈനിൽ വിളിച്ച് സംഭവം പറഞ്ഞു. പോലീസെത്തി ഇയാളെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!