ഗവർണർ മനസ്സിൽ നന്മയുള്ളയാൾ, ഗവർണറെ പുകഴ്ത്തി തിരുവഞ്ചൂർ…

കോട്ടയം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സിൽ നന്മയുള്ള വ്യക്തിയാണെന്നും കഴിഞ്ഞ അഞ്ച് കൊല്ലം അദ്ദേഹത്തിന്റെ സാന്നിധ്യം നന്നായി അറിയിച്ചുവെന്നും തിരുവഞ്ചൂർ പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ശുദ്ധീകരണത്തിന് ശ്രമിച്ച ആളാണ്. ആ ഗവർണറെ തടയാൻ ആളെ വിട്ടവരാണ് സംസ്ഥാന സർക്കാർ. കോട്ടയത്ത് ഗവർണർ കൂടി പങ്കെടുത്ത ചടങ്ങിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തൻ്റെ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചത്.

ഗവർണർ തുടരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ കേരളത്തിലുണ്ട്. ജനങ്ങളെ സംബന്ധിച്ച് ഗവർണറുടെ ഇടപെടൽ പലപ്പോഴും ഗുണകരമായിരുന്നു. എന്നാൽ ഗവർണറുടെ എല്ലാ നിലപാടിനെയും പിന്തുണയ്ക്കുന്നില്ലെന്നും ഒരു വര വരച്ചാൽ അവിടെ നിൽക്കുന്ന ആളല്ല ഗവർണറെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!