അമേരിക്കയിലെ സ്കൂളില്‍ വെടിവെയ്പ്; രണ്ട് വിദ്യാർഥികളടക്കം നാല് പേർ കൊല്ലപ്പെട്ടു, 14-കാരൻ കസ്റ്റഡിയിൽ

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ജോര്‍ജിയയിലെ സ്കൂളിലുണ്ടായ വെടിവെയ്പ്പിൽ നാലു പേര്‍ കൊല്ലപ്പെട്ടു. വെടിവെയ്പ്പിൽ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടത് രണ്ട് വിദ്യാർഥികളും രണ്ട് അധ്യാപകരുമാണെന്ന് അധികൃതകർ അറിയിച്ചു. ജോര്‍ജിയ സംസ്ഥാനത്തിലെ വൈന്‍ഡര്‍ നഗരത്തിലെ ആപ്പലാച്ചി ഹൈസ്കൂളിലാണ് വെടിവെപ്പുണ്ടായത്.

സംഭവത്തിൽ പ്രതിയായ ഇതേ സ്കൂളിലെ 14 വയസുകാരൻ കോൾട്ട് ഗ്രേയെ കസ്റ്റഡിയിലെടുത്തെന്നും പ്രതിക്കെതിരെ കൊലപാതകകുറ്റം ചുമത്തുമെന്നും മുതിർന്ന വ്യക്തിയായി കണക്കാക്കി വിചാരണ നടത്തുമെന്നും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ക്രിസ് ഹോസെ വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ക്ലാസ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോർ‌ട്ടുകൾ. പ്രസിഡന്റ് ജോ ബൈഡൻ വെടിവയ്പിനെ അപലപിച്ചു. വെടിവയ്പിനെ അർത്ഥശൂന്യമായ ദുരന്തമെന്നു വിശേഷിപ്പിച്ച യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ കമല ഹാരിസ്, അക്രമം അവസാനിപ്പിച്ചേ മതിയാകുയെന്നു പ്രതികരിച്ചു. സ്കൂളില്‍ പൊലീസ് പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!