സൗദിയിൽ കനത്ത മഴ…മക്കയും ജിദ്ദയും മുങ്ങി

ജിദ്ദ : കഴിഞ്ഞ ദിവസം രാത്രിയിൽ പെയ്ത ശക്തമായ മഴയിൽ സൗദി അറേബ്യയിലെ ജിദ്ദയിലേയും മക്കയിലേയും തെരുവുകൾ വെള്ളത്തിൽ മുങ്ങി.

നഗരത്തിലെ പല പ്രദേശങ്ങളിലും മഴ പെയ്തിരുന്നു. ശക്തമായ കാറ്റോടും ഇടിയോടും കൂടി പെയ്ത മഴ മണിക്കൂറുകളോളമാണ് നീണ്ടു നിന്നത്. വരും ദിവസങ്ങളിൽ സൗദി അറേബ്യയിലെ പടി‍ഞ്ഞാറൻ പ്രവിശ്യയിലെ ചില പ്രദശങ്ങളിൽ മഴ മുന്നറിയിപ്പുണ്ട്.

റോഡുകൾ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. പല റോഡുകളിലേയും വാഹനങ്ങൾ തിരിച്ചുവിട്ടു. പലസ്തീൻ, പ്രിൻസ് മാജിദ് റോഡ് തമ്മിൽ ബന്ധിപ്പിക്കുന്ന പ്രദേശത്തെ അടിപ്പാതയിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് അടച്ചിട്ടു.

അതിശക്തമായ മഴയായിരുന്നു മക്കയിൽ അനുഭവപ്പെട്ടത്. ചില പ്രദേശങ്ങളിൽ ആലിപ്പഴ മഴയും ഉണ്ടായി. ചില സ്ഥലങ്ങളിൽ മലവെള്ളപ്പാച്ചിലും ഉണ്ടായി. ഖുൻഫുദക്കടുത്തുള്ള ചില പ്രദേശങ്ങളിൽ മഴ കാരണം വൈദ്യതി വിതരണം തടസ്സപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!