മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു…ഒരാളെ കാണാതായി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. അപകടത്തിൽ ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്റ്റിനെയാണ് കാണാതായത്. രാവിലെ 6.20 ഓടെയാണ് അപകടം ഉണ്ടായത്.

വള്ളത്തിലുണ്ടായിരുന്ന നാല് തൊഴിലാളികളിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. മത്സ്യത്തൊഴിലാളികളും കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്മെൻ്റും തിരച്ചിൽ തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!