വ്യക്തിയുടെ അന്തസ്സിനെ ബാധിക്കും, കുട്ടിക്കളിയല്ല സിബിൽ സ്കോർ; ധനകാര്യ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി ഹൈക്കോടതി

കൊച്ചി : ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലോണെടുക്കുന്നവരുടെ “ക്രെഡിറ്റ് റേറ്റിംഗ്” വായ്‌പ്പാ തിരിച്ചടച്ചാലുടൻ പുതുക്കി നൽകണമെന്ന് വ്യക്തമാക്കി ഹൈക്കോടതി.

പുതുക്കി നൽകാതിരിക്കുന്നത് ഇടപാടുകാരുടെ സൽപ്പേരിനെ ബാധിക്കുമെന്നും അതിനാൽ തന്നെ അതുകൊണ്ട് വായ്പ അടച്ചുതീർത്താലുടൻ റേറ്റിംഗ് (സിബിൽ സ്കോർ) നിർബന്ധമായും തിരുത്തി നൽകണമെന്ന് ഹൈക്കോടതി പറഞ്ഞു.

ക്രെഡിറ്റ് റേറ്റിംഗ് അഥവാ സിബിൽ സ്കോർ വ്യക്തിയുടെ മൗലികാവകാശങ്ങളുടെ ഭാഗമായ അന്തസിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയമാണെന്നാണ് ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി. എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ് വ്യക്തമാക്കുന്നത് .

ധനസ്ഥാപനങ്ങളിൽ നിന്നുള്ള അഭിപ്രായമെടുത്ത് ക്രെഡിറ്റ് റേറ്റിംഗ് ഉടനടി തിരുത്തണമെന്ന് വായ്പക്കാരുടെ ഹർജികളിൽ സിംഗിൾബെഞ്ച് നേരത്തേ നിർദ്ദേശിച്ചിരുന്നു. ഇതിനെതിരെ മുംബയ് ആസ്ഥാനമായുള്ള ട്രാൻസ് യൂണിയൻ സിബിൽ കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!