ഒരുമാസം മുമ്പ് കാണാതായ ഗൃഹനാഥനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

അടിമാലി: ഒരുമാസം മുമ്പ് കാണാതായ ഗൃഹനാഥനെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപാലം ഒഴുവത്തടം പുത്തൻപുരയ്ക്കൽ സി.സി ബിജു (51) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നാലാഴ്ച മുമ്പാണ് ബിജുവിനെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന്  അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാവിലെ വനത്തിൽ പോയവരാണ് ഒരു അജ്ഞാത മൃതദേഹം തൂങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. പോലീസിൽ വിവരമറിയിച്ചു .പോലീസും പ്രദേശവാസികളും നടത്തിയ പരിശോധനയിലാണ് ഇത്  ബിജുവിന്റെ
മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്.

മൃതദേഹത്തിന്റെ അരികിൽ നിന്നും പോലീസ് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കുപ്പിയിൽ അടച്ച നിലയിലായിരുന്നു
ആത്മഹത്യാക്കുറിപ്പ്. സ്വയം ജീവനോടു ക്കിയതാണെന്നാണ് പോലീസ്  നൽകുന്ന പ്രാഥമിക വിവരം. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.  ഭാര്യ: ഷൈല മക്കൾ: വിഷ്ണു, അർജുൻ, അശ്വതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!