പെരുമ്പാവൂർ : ഗ്ലോബൽ ഹ്യൂമൺ പീസ് യുണിവേഴ്സിറ്റിയുടെ ചെന്നൈയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് കേരളത്തിൽ നിന്നുള്ള 4 പേരിൽ ഒരാളായി പങ്കെടുത്ത മികച്ച ജീവകാരുണ്യ പ്രവർത്തകനും സാഹിത്യകാരനുമായ റവ.ഡീക്കൺ ഡോ.ടോണി മേതല 100-മത് പുരസ്കാരത്തിന് അർഹത നേടി.
യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ജസ്റ്റീസ് കെ. വെങ്കിടേശൻ അദ്ദേഹത്തിന് പുരസ്കാരം കൈമാറി.
തമിഴ്നാട് മുൻപ്രിൻസിപ്പൽ സെക്രട്ടറി കെ. സമ്പത്ത്കുമാർ, മനുഷ്യാവകാശ കമ്മീഷൻ മുൻ അംഗം എ.സി. മോഹൻദാസ്, ഡോ. പർവേന്ദർ സിംഗ്, സി.ആർ.പി.എഫ് മുൻ ഐ.ജി ടി. ശേഖർ, തമിഴ്നാട് പോലീസ് മുൻ ഡപ്യൂട്ടി കമാൻറൻ്റ് എം.കരുണാനിധി, കെ. വളർമതി കോ ഓർഡിനേറ്റർ വില്ലട്ട് കൊറിയ, തുടങ്ങിയവർ സംസാരിച്ചു.
ഇതേ ഗ്ലോബൽ ഹ്യൂമൺ പീസ് യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെയാണ് ഡോ.ടോണി മേതലക്ക് സോഷ്യൽ സർവ്വീസിന് ഹോണററി ഡോക്ടറേറ്റ് ബഹുമതി ലഭിച്ചത്. രണ്ടാമത്തെ ഡോക്ടറേറ്റ് UAE ഡ്രൈസ് പ്രിംഗ് ക്രി സ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിബ്ലിക്കൽ കൗൺസിലിംഗിന് ഹോണറബിൾ ഡോക്ടറേറ്റും ലഭിച്ചു.
ഇങ്ങനെ രണ്ട് ഡോക്ടറേറ്റ് നേടിയിട്ടുള്ള റവ.ഡിക്കൺ ഡോ. ടോണി മേതലക്ക് ദേശീയ പുരസ്കാരങ്ങൾ അടക്കം 100 പുരസ്കാരങ്ങളാണ് ഇതിനകം ലഭിച്ചിട്ടുള്ളത്. 52 ഓളം ആത്മീയ പുസ്തകങ്ങളും കവിതകളും രചിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾ കണക്കിലെടുത്തും നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 100ലധികം പേർക്ക് സ്വന്തം രക്തം നൽകിയിട്ടുണ്ട്.
പെരുമ്പാവൂരിൽ സ്നേഹാലയ ജനമിത്രം പൊതുജന സേവന കേന്ദ്രം. മാട്രിമോണി മെമെൻ്റോ ഷോപ് നടത്തുന്നു. ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഒട്ടേറെ പട്ടിണി പാവങ്ങൾക്ക് സഹായം എത്തിച്ചിട്ടുണ്ട്. പഠന സഹായമായി കംപ്യൂട്ടറുകൾ, ലാപ് ടോപ്പുകൾ മൊബൈൽ ഫോണുകൾ, ബുക്ക് ബാഗ് കുടകൾ തുടങ്ങിയവയും ചികിൽസാ സഹായം, മറ്റ് വിവിധ സഹായങ്ങളും നൽകിക്കൊണ്ടിരിക്കുന്നു.
