കൊൽക്കത്ത : ബംഗാളിൽ യുവ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി സഞ്ജയ് റോയി ക്രൂരമായി യുവതിയെ മർദിച്ചെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രതിയുടെ മർദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചെന്നും റിപ്പോർട്ടിലുണ്ട്. വയറിലും കഴുത്തിലും വിരലിലുകളിലും മുറിവേറ്റെന്നും സ്വകാര്യ ഭാഗങ്ങളില്‍നിന്ന് രക്തം വാര്‍ന്നെന്നുമാണ് കണ്ടെത്തല്‍. സ്വകാര്യ ഭാഗങ്ങളിൽ കടുത്ത ക്ഷതവും രക്തസ്രാവവും ഉണ്ടായി. മരണം പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ആശുപത്രിയിലെ സെമിനാർ ഹാളിനുള്ളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ വനിതാ ട്രെയിനി ഡോക്ടറെ കണ്ടെത്തുന്നത്.തുടർന്ന് ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്