തിരുവനന്തപുരം : ഹിന്ദു ധര്‍മ്മ പരിക്ഷത്തിന്റെ ഈ വര്‍ഷത്തെ ഹിന്ദു വിശ്വ സേവ പുരസ്കാരം അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയര്‍മാൻ ഡോ എം.എസ് ശ്രീരാജ് കൃഷ്ണന്‍ പോറ്റിക്ക് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ സമ്മാനിച്ചു, ബോധാനന്ദാശ്രമം മഠാധിപധി സ്വാമി ഹരിഹരാനന്ദ പ്രശസ്തിപത്രം സമ്മാനിച്ചു .
അനന്തപുരി രാമായണോത്സവത്തോട് അനുബന്ധിച്ച് വട്ടിയൂര്‍കാവ് ശ്രീകണ്ഠന്‍ ശാസ്താ ക്ഷേത്രത്തില്‍ നടന്ന രാമായണോത്സവത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.
ഹിന്ദു ധര്‍മ്മ പരിക്ഷദ് ട്രഷറര്‍ എ. കെ.എന്‍ അരുണ്‍ സ്വാഗതവും ഹിന്ദു ധര്‍മ്മ പരിക്ഷദ് അധ്യക്ഷന്‍ എം ഗോപാല്‍ ആധ്യക്ഷതയും വഹിച്ച ചടങ്ങില്‍ ബാല ഗോകുലം മുന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡി നാരായണ ശര്‍മ മുഖ്യ പ്രഭാഷണം നടത്തി.വട്ടിയൂര്‍കാവ് ശ്രീകണ്ഠന്‍ ശാസ്ത ക്ഷേത്രം പ്രസിഡന്റ് സുധാകരന്‍, സെക്രട്ടറി അനീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു
