ടി വി സോമനാഥ് പുതിയ കാബിനറ്റ് സെക്രട്ടറി

ന്യൂഡൽഹി : കാബിനറ്റ് സെക്രട്ടറിയായി ടി വി സോമനാഥനെ കേന്ദ്രസർക്കാർ നിയമിച്ചു 1987 ബാച്ച്‌ തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ടി വി സോമനാഥൻ.

ഓഗസ്റ്റ് 30ന് അധികാരമേല്‍ക്കുന്ന അദ്ദേഹത്തിന് കാബിനറ്റ് സെക്രട്ടറി പദവിയില്‍ രണ്ടു വർഷം കാലാവധി ലഭിക്കും. നിലവില്‍ ധനകാര്യ സെക്രട്ടറിയാണ്.

ധനകാര്യ സെക്രട്ടറിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2019 മുതല്‍ 2021 വരെ സാമ്പത്തിക ചെലവ് സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2015 നും 2017 നും ഇടയില്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹം പിന്നീട് പിഎംഒയില്‍ അഡീഷണല്‍ സെക്രട്ടറിയായി. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും സോമനാഥന്‍ കുറച്ചുകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!