ചങ്ങനാശേരി :- സുപ്രീം കോടതിയുടെ ആപ്തവാക്യം ‘യതോ ധർമ്മസ്തതോ ജയ’ മഹാഭാരതത്തിൽ നിന്നാണെന്ന് ഗോവ ഗവർണ്ണർ പി.എസ് ശ്രീധരൻ പിള്ള.
തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി മഹാനാരായണീയ യജ്ഞം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ഭാരതത്തിന്റെ ആത്മീയതയുടെ, ചരിത്രത്തിന്റെ, അതിശത്വം, അസ്ഥിവാരം, പ്രതിബദ്ധത, നീതി ബോധത്തിന്റെ അഗ്രസ്ഥാനമാണെന്നും ചിന്തിക്കാനും, പഠിക്കാനും മതേതര വാദവും, എന്തു വാദവും ചിന്തിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി തുടക്കം കുറിച്ച മഹാനാരായണീയ യജ്ഞത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പഞ്ചദിവ്യ ദേശദർശൻ ചെയർമാൻ ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷനായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ സത്ര സംയോജകൻ പി.സി രാധാകൃഷ്ണൻ, സ്വാഗതവും, മഹാനാരായണീയ യജ്ഞം രക്ഷധികാരി എം.ജയചന്ദ്രകുമാരി നന്ദിയും പറഞ്ഞു. ബി. രാധാകൃഷ്ണമേനോന്റെ നേതൃത്വത്തിൽ സത്ര സമിതി കൺവീനർ വിനോദ് നായർ, സത്ര സമിതി അംഗങ്ങളായ ശ്രീകുമാർ. ജി, ഗോപകുമാർ, അനിൽവാസ്, പി.കെ പ്രസാദ്എ, മോഹനകുമാരി എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
ഗവർണ്ണറെ ക്ഷേത്രത്തിലേക്ക് സ്വീകരിക്കുകയും ക്ഷേത്രം മേൽശാന്തി ഈശ്വര ശർമ്മ പ്രസാദം നൽകിയാണ് വരവേറ്റത്.