ഐപിഎസ് തലപ്പത്ത്  അഴിച്ചുപണി;  ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്ത് പോലീസ് ആസ്ഥാനത്തേക്ക്; ബിവറേജസ് കോർപ്പറേഷന് ആദ്യമായി വനിതാ എം ഡി

തിരുവനന്തപുരം : സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. ബെവ്ക്കോ എംഡിയായ ഐജി ഹർഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്.

ഗതാഗത കമ്മീഷണറെയും മാറ്റി. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി ഏറെ നാളായി അഭിപ്രായ ഭിന്നത തുടരുന്ന എഡിജിപി എസ്.ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ.അക്ബറാണ് പുതിയ ഗതാഗത കമ്മീഷണർ.

ഐജി സി.എച്ച്‌. നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയാക്കി. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജീതാ ബീഗത്തെ നിയമിച്ചു. കണ്ണൂർ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂർ റെയ്ഞ്ചിൻെറ ചുമതലയുമുണ്ടാകും. ഡിഐജി ജയനാഥിനെ പൊലീസ് കണ്‍സ്ട്രഷൻ കോർപ്പറേഷൻ എംഡിയായും നിയമിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!