പാരിസ് : ഗുസ്തിയില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന നിഷ ദഹിയക്ക് ക്വാര്‍ട്ടറില്‍ തോല്‍വി. പരിക്കാണ് നിഷയ്ക്കു മുന്നിലും വില്ലന്‍ വേഷം കെട്ടിയത്. നേരത്തെ ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ ആദ്യ സെറ്റ് നേടിയിട്ടും പിന്നില്‍ പോയി പരാജയപ്പെട്ടിരുന്നു. ലക്ഷ്യയ്ക്കും പരിക്ക് പ്രകടനത്തെ ബാധിച്ചു.
സമാനമാണ് നിഷയും. താരം രണ്ടാം ഘട്ടത്തില്‍ 8-1ന്റെ ലീഡില്‍ നില്‍ക്കെയാണ് പരിക്ക് വില്ലനായത്. പിന്നീട് പ്രകടനം പിന്നിലായി. ഉത്തര കൊറിയന്‍ താരം സോള്‍ ഗും പാകാണ് നിഷയെ വീഴ്ത്തിയത്.
വനിതകളുടെ 68 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ക്വാര്‍ട്ടറില്‍ 8-10 എന്ന സ്കോറിനാണ് നിഷയുടെ തോല്‍വി. രണ്ട് പോയിന്റ് വ്യത്യാസത്തിലാണ് താരത്തിനു സെമി നഷ്ടമായത്.