വെള്ളറട : നിയന്ത്രണം വിട്ട മാരുതി കാര്‍ റബര്‍ പുരയിടത്തില്‍ തലകീഴായി മറിഞ്ഞ് ഇടിച്ച് നിന്നു. അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു .
വെള്ളറട കാരമൂട് വളവില്‍ വച്ചായിരുന്നു അപകടം. കാര്‍ നിയന്ത്രണം തെറ്റി 30 അടി താഴ്ചയില്‍ റബ്ബര്‍ പുരയിടത്തിലേക്ക് പതിക്കുകയായിരുന്നു. തലകീഴായി മറിഞ്ഞ കാര്‍ റബര്‍ മരത്തില്‍ ഇടിച്ച് നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
കെ എല്‍ 01 ബിഎ 4491 മാരുതി കാര്‍ ആണ് അപകടത്തില്‍ പെട്ടത്. കാര്‍ ഓടിച്ചിരുന്ന രാജേഷിന് പരിക്കേറ്റു. കാര്‍ പിന്നോട്ട് എടുക്കുമ്പോള്‍ നിയന്ത്രണം വിട്ട് റബ്ബര്‍ പുരയിടത്തിലേക്ക് പതിക്കുകയായി രുന്നുവെന്ന് രാജേഷ് പറഞ്ഞു.