ചങ്ങനാശേരി – വാഴൂർ റോഡിൽ മാന്തുരുത്തി കൊക്കുന്നേൽ പടിയിൽ വാഹനാപകടം

പാമ്പാടി : ചങ്ങനാശേരി – വാഴൂർ റോഡിൽ മാന്തുരുത്തി കൊക്കുന്നേൽപടിയിൽ വാഹനാപകടം. വിനോദ യാത്രക്ക് ശേഷം മടങ്ങിയ കാറും സ്വകാര്യ ബസ്സുമായാണ് കൂട്ടിയിടിച്ചത്. കാർ യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു.

.കായംകുളം സ്വദേശികളായ  രാഹുൽ അടോരശ്ശേരിയിൽ (28), അഖിൽ ( 28  )  ,അഖിൽ ഭവനം ഉൾപ്പെടെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.  സന്തോഷ് ബസ്സുമായാണ് കാർ കൂട്ടിയിടിച്ചത്

രാഹുൽ , അഖിൽ എന്നിവരെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച്  പ്രഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് അയച്ചു. മറ്റ് 3 യാത്രക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവ സ്ഥലത്ത് കറുകച്ചാൽ പോലീസും പാമ്പാടി ഫയർഫോഴ്‌സിലെ സീനിയർ ഫയർ ഓഫീസർ അഭിലാഷ് ,ഹരീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!