തിരുവനന്തപുരം : ഇന്ത്യൻ ഭരണഘടന അനുസരിച്ച് മതപരമായി ഓരോ വ്യക്തിക്കും അവനന്റെ ആചാരങ്ങൾ അനുഷ്ഠാനങ്ങൾ വിശ്വാസം എന്നിവയുടെ സംരക്ഷണം നിലനിർത്താൻ അവകാശം ഉണ്ട്, അതിന് വേണ്ട സഹായങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാകണമെ ന്ന് അഖില തന്ത്രിപ്രചാരക് സഭ ദേശീയ ചെയർമാൻ എസ്.ശ്രീരാജ്കൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.
ഹൈന്ദവ ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും സംസ്കാരത്തെയും വെല്ലുവിളിക്കുന്നരീതിയിൽ ഒരു ക്ഷേത്രം പൂജയ്ക്കായി തുറന്നിരിക്കുന്ന വേളയിൽ പൂജാരിയെ ചോദ്യം ചെയ്യാൻ ക്ഷേത്രത്തിലെ പൂജകൾ മുടക്കി ക്ഷേത്രത്തിൽ നിന്നും ബലപ്രയോഗത്തിലൂടെ വിലങ്ങുവെച്ച് കൊണ്ടുപോയ നടപടി ഹൈന്ദവ സംസ്കാരത്തെ ഒന്നടങ്കം മോശമായി കാണിക്കുന്ന പ്രവർത്തിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ക്ഷേത്രത്തിലുണ്ടായ പോലീസിന്റെ ഈ പ്രവർത്തി തീർത്തും വേദനാജനകമാണ്. ഇത് മറ്റൊരു മതത്തിന്റെ ആരാധനാലയത്തിലാണ് പോലീസ് ചെയ്തതെങ്കിൽ കേരളം ഇന്ന് സ്തംഭിക്കുന്ന അവസ്ഥ ഉണ്ടാകുമെന്നതിൽ ഒരു സംശയവുമില്ല. വളരെ സമാധാനപരമായി ആചാരങ്ങളെയും അനുഷ്‌ഠാനങ്ങളെയും സംസ്കാരത്തെയും നിലനിർത്തി മുന്നോട്ട് പോകുന്ന ഹിന്ദു സമുദായത്തെയും സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണ മെന്നും എം.എസ് .ശ്രീരാജ്കൃഷ്ണൻ പോറ്റി അഭിപ്രായപ്പെട്ടു.
