പൂജ ഖേദ്കറുടെ എംബിബിഎസ് പഠനം പട്ടികവർഗ സംവരണ സീറ്റിൽ; ക്രൈംബ്രാ‍ഞ്ച് അന്വേഷണം…

ന്യൂഡൽഹി: വിവാദ ഐഎഎസ് ഓഫിസർ പൂജ ഖേദ്കറുടെ എംബിബിഎസ് പഠനവും സംശയ നിഴലിൽ. സിവിൽ സർവീസ് പരീക്ഷയിൽ തട്ടിപ്പ് കണ്ടെത്തിയതിന് നടപടി നേരിടവെയാണ് അടുത്ത ആരോപണം. പൂജയുടെ എംബിബിഎസ് പഠനം പട്ടികവർഗ സംവരണ സീറ്റിലാണെന്നാണ് പുതിയ കണ്ടെത്തൽ. സംഭവത്തിൽ ഡൽഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ഗോത്രവിഭാഗമായ ‘നോമാഡിക് ട്രൈബ്-3 ‘ വിഭാഗത്തിന് സംവരണം ചെയ്ത സീറ്റിലാണ് പൂജ ഖേദ്കർ എംബിബിഎസ് പഠനം നടത്തിയതെന്നാണ് റിപ്പോർട്ട്. പുണെയിലെ ശ്രീമതി കാശിഭായ് നവാലെ മെഡിക്കൽ കോളജിലായിരുന്നു പഠനം. പൂജ എങ്ങനെയാണ് സംവരണ സീറ്റിൽ പ്രവേശനം നേടിയെന്നും ക്രൈംബ്രാ‍ഞ്ച് അന്വേഷിക്കുന്നുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പഴ്സനൽ ആൻഡ് ട്രെയിനിങ് വകുപ്പ് പൂജയ്ക്കെതിരായ വിവിധ ആരോപണങ്ങൾ അന്വേഷിക്കുകയാണെന്നും ഇതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞാൽ പൂജയുടെ ഐഎഎസ് റദ്ദാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!