വാക്ക് പാലിച്ചു; മുകുന്ദയെ കാണാൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെത്തി

പാമ്പാടി : തന്റെ ഗോശാലയിലെ ഓരോ പശുക്കളെയും പേരെടുത്തുവിളിക്കുന്ന മുകുന്ദയുടെ വീഡീയോ യൂട്യൂബിൽ കണ്ട സുരേഷ്‌ഗോപി ഇനി കോട്ടയത്തെത്തുമ്പോൾ കാണാൻ വരുമെന്ന് വാക്ക് പറഞ്ഞിരുന്നു. പശുക്കൂട്ടിൽ ചാണകം വാരുന്നത്തിനും  തീറ്റ  കൊടുക്കുന്നതിനും മുകുന്ദയും കൂടാറുണ്ട്,  ഇത് ശ്രദ്ധിച്ച അദ്ദേഹം മുകുന്ദയെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കുകയായിയിരുന്നു.

എന്നാൽ മകളുടെ കല്യാണതിരക്കും ഇലക്ഷന്റെ തിരക്കും കാരണം അല്പം താമസിച്ചെങ്കിലും അദ്ദേഹം വാക്ക്  പാലിച്ചു. പള്ളിക്കത്തോട് കയ്യൂരിയിലുള്ള മഹാലക്ഷ്മി ഗോശാലയിലെത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ കുടുംബാഗങ്ങൾ ആരതിയുഴിഞ്ഞു സ്വീകരിച്ചു.

മുകുന്ദയ്ക്ക് മധുരംനൽകിയ ശേഷം ഒരു പശുക്കുട്ടിയെ സമ്മാനിച്ചു,  അതിനു രമണി എന്ന് പേരുമിട്ടു. സുരേഷ് ഗോപിയുടെ ചിത്രമുള്ള കാർട്ടൂണും ഗോപാലകൃഷ്ണന്റെ രൂപവും  മുകുന്ദ തിരിച്ചും സമ്മാനമായി നൽകി.  അതിനു ശേഷം ഓരോ പശുക്കളുടെ പേരും ബന്ധങ്ങളും മുകുന്ദ അദ്ദേഹത്തിന് വിശദീകരിച്ചു.

ഗോശാല ചുറ്റിക്കണ്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഓർഗാനിക് ഫാമിങ്ങിനായി വളങ്ങൾ ഉണ്ടാക്കുന്നതിനെക്കുറിച്ചും ക്ഷീരമേഖല സ്വയംപര്യാപ്തം ആകേണ്ടതിനെക്കുറിച്ചും സംസാരിച്ചു. പാൽ ചുരത്തുന്ന പശുവിനെ നൽകാമെന്നു വാക്ക് കൊടുത്താണ് സുരേഷ്‌ഗോപി ഇവിടെ നിന്നും മടങ്ങിയത്.

ആനിക്കാട് ഗവണ്മെന്റ് യു പി സ്കൂളിലെ 5ആം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ മുകുന്ദ പള്ളിക്കത്തോട് കയ്യൂരി രോഹിണിയിൽ ഹരിയുടെയും  മീരയുടെയും മകളാണ്. ബി ജെ പി മാധ്യമേഖല അധ്യക്ഷൻ എൻ ഹരി. വാഴൂർ മണ്ഡലം പ്രസിഡന്റ്‌ റ്റി ബി ബിനു പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ മഞ്ജു ബിജു. ബി ജെ പി പള്ളിക്കത്തോട് പഞ്ചായത്ത് പ്രസിഡന്റ്‌ സതീഷ് ചന്ദ്രൻ മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!